ബെംഗളൂരു: ഓണത്തിന് ബെംഗളൂരുവിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. കോട്ടയത്തേക്കാണ് രണ്ട് പ്രത്യേക ട്രെയിനുകളും പ്രഖ്യാപിച്ചിട്ടുള്ളത്. ഹുബ്ബള്ളിക്കും കോട്ടയത്തിനും ഇടയിലാകും സർവീസ്. ആഗസ്റ്റ് 25, 29 തീയതികളിൽ ഹുബ്ബള്ളിയിൽ നിന്ന് കോട്ടയത്തേക്കും 26, 30 തീയതികളിൽ കോട്ടയത്ത് നിന്ന് ഹുബ്ബള്ളിയിലേക്കും സർവീസ് നടത്തും. പാലക്കാട് വഴിയാണ് രണ്ട് സർവീസുകളും ഉള്ളത്. ഇരു ട്രെയിനുകളിലും 20 കോച്ചുകൾ വീതമുണ്ടാകും.
ഓണം പ്രമാണിച്ചുള്ള പ്രത്യേക തിരക്ക് കണക്കിലെടുത്ത് എസ്‌എസ്‌എസ് ഹുബ്ബള്ളി – രാമേശ്വരം – എസ്‌എസ്‌എസ് ഹുബ്ബള്ളി പ്രതിവാര എക്‌സ്‌പ്രസ് (07355/07356) സ്പെഷ്യൽ സർവീസിന്റെ കാലാവധി ദീർഘിപ്പിക്കാനും റെയിൽവേ ബോർഡ് അനുമതി നൽകി. ജൂലൈ 26 വരെ സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്ന എസ്‌എസ്‌എസ് ഹുബ്ബള്ളി – രാമേശ്വരം പ്രതിവാര എക്‌സ്‌പ്രസ് സ്പെഷ്യൽ (07355) ഇനി ഓഗസ്റ്റ് 2 മുതൽ ഓഗസ്റ്റ് 30 വരെയും സർവീസ് നടത്തും. അതുപോലെ ജൂലൈ 27 വരെ സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്ന രാമേശ്വരം – എസ്‌എസ്‌എസ് ഹുബ്ബള്ളി പ്രതിവാര എക്‌സ്‌പ്രസ് സ്പെഷ്യൽ (07356) ഓഗസ്റ്റ് 3 മുതൽ ഓഗസ്റ്റ് 31 വരെയും സർവീസ് നടത്തും. ദീർഘിപ്പിച്ച കാലയളവിൽ നിലവിലെ സമയക്രമം, സ്റ്റോപ്പുകൾ, കോച്ചുകളുടെ ക്രമീകരണം എന്നിവയിൽ മാറ്റമില്ലാതെ ഈ ട്രെയിനുകൾ അഞ്ച് അധിക സർവീസുകൾ കൂടി നടത്തും

0 Comments