'അടുത്ത പ്രതിഷേധം മുമ്പത്തേക്കാൾ കടുക്കും' ; കേന്ദ്രത്തിന് വീണ്ടും മുന്നറിയിപ്പുമായി അഭിജിത് ദീപ്കെ



ന്യുഡൽഹി: വിദ്യാർഥികൾക്ക് എതിരായ എഫ്ഐആർ പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം തുടരുമെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. അടുത്ത പ്രതിഷേധം നേരത്തെക്കാൾ കടുക്കുമെന്നു അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ മനോഭാവം മാറാതെ ബില്ലിൽ കാര്യമില്ലെന്നും അതിവേഗ കോടതിയിലെ ആദ്യ കേസ് പോലും മുടങ്ങിയെന്നും ദീപ്കെ പറഞ്ഞു.

' ഈ രാജ്യത്ത് നിയമ പരിഷ്കരണങ്ങൾക്കായി നിരവധി നല്ല നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഒന്നിനേക്കാൾ മെച്ചപ്പെട്ട നിയമങ്ങൾ ഇവിടെ ഉണ്ട്. മൂന്ന് ദിവസം മുൻപ് നരേന്ദ്ര മോദി ഫാസ്റ്റ് ട്രാക്ക് കോടതികൾ വാഗ്ദാനം ചെയ്തിരുന്നു. പേപ്പർ ലീക്ക് കേസുകൾക്ക് ഫാസ്റ്റ് ട്രാക്ക് കോടതികൾ വരുമെന്ന് കേട്ട് ആളുകൾ വളരെ സന്തോഷിച്ചു. എന്നാൽ, ആദ്യത്തെ ഹിയറിംഗിൽ തന്നെ എന്ത് സംഭവിച്ചു? സിബിഐയുടെ അഭിഭാഷകൻ ഹാജരാകാത്തതിനാൽ ആദ്യ ഹിയറിംഗ് തന്നെ നീട്ടിവെച്ചു.അതുകൊണ്ട് നിങ്ങൾ എത്ര നല്ല നിയമങ്ങൾ ഉണ്ടാക്കിയാലും, അത് നടപ്പിലാക്കുന്നവരുടെ ഉദ്ദേശം നന്നാകാത്തിടത്തോളം കാലം ആ നിയമങ്ങൾക്ക് ഒരു അർത്ഥവുമില്ല."- എന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഇൻസ്റ്റഗ്രാം വിഡിയോയെ കുറിച്ചുള്ള അഭിജിത് ദീപ്കെയുടെ പ്രതികരണം ഇങ്ങനെയായിരുന്നു-"എനിക്ക് തോന്നുന്നത് അദ്ദേഹം ഒരു 'ഇൻഫ്ലുവൻസർ' ആകേണ്ട ആളാണെന്നാണ്. അദ്ദേഹം വളരെ നന്നായി ഇൻഫ്ലുവൻസറുടെ ജോലി ചെയ്യുന്നുണ്ട്. അതിനാൽ പ്രധാനമന്ത്രി കസേര ഒഴിഞ്ഞ് അദ്ദേഹം ഒരു ഇൻഫ്ലുവൻസർ ആകട്ടെ. പ്രധാനമന്ത്രിയുടെ ജോലി മറ്റാരെങ്കിലും ചെയ്തോളും." കങ്കണ റാവത്തിന്റെ പ്രതികരണത്തെ കുറിച്ചുള്ള മറുപടി ഇങ്ങനെയായിരുന്നു- "കങ്കണ റാവത്തിനെ എപ്പോഴെങ്കിലും പാർലമെന്റിൽ കണ്ടിട്ടുണ്ടോ? ഗൗരവമുള്ള രാഷ്ട്രീയക്കാരുടെ പ്രതികരണങ്ങൾ ഉണ്ടെങ്കിൽ അത് എന്നോട് ചോദിക്കൂ. ഇത്തരം പാർട്ട് ടൈം രാഷ്ട്രീയക്കാരെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല."


Post a Comment

0 Comments