പൊന്മുടി ആറാം വളവിൽ പ്രിയദർശിനി ബസിന് ബ്രേക്ക് നഷ്ടപ്പെട്ടു; ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ അപകടം

 



തിരുവനന്തപുരം: പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. പൊന്മുടി ആറാം വളവിലാണ് അപകടമുണ്ടായത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായത്. നിയന്ത്രണം വിട്ട ബസ്സിനെ ആറാം വളവിലെ കോണ്‍ക്രീറ്റ് ഭിത്തിയിലിടിച്ച് ഡ്രൈവര്‍ നിര്‍ത്തുകയായിരുന്നു. ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

Post a Comment

0 Comments