പത്തനംതിട്ട: ജാമ്യത്തിലിറങ്ങിയതിന് തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ച വിവാദ യൂട്യൂബർ രാജൻ ജോസഫിനെതിരെ കേസെടുത്ത് അടൂർ പൊലീസ്. കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ രാജൻ ജോസഫ് ഒന്നാം പ്രതിയും സിബി തോമസ് രണ്ടാം പ്രതിയുമാണ്.
കഴിഞ്ഞദിവസം ഇതേ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ രാജൻ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെ മുൻ വൈരാഗ്യം വെച്ച് വീണ്ടും അപകീർത്തികരമായ പരാമർശങ്ങളോടെ വീഡിയോ ചെയ്യുകയായിരുന്നുവെന്നാണ് പരാതി. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് വീണ്ടും അപകീർത്തികരമായ ഉള്ളടക്കം നിർമിച്ച പശ്ചാത്തലത്തിൽ പ്രതിക്കെതിരെ ശക്തമായ തുടർനടപടികളുമായി പൊലീസ് മുന്നോട്ടുപോയേക്കുമെന്നാണ് വിവരം.

0 Comments