കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ കാവുന്തറ സ്വദേശികളായ പാലയാട്ട് ഷാജുവിന്റെയും റീനയുടെയും ഇളയ മകള്‍ ഇതള്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം. കഴിഞ്ഞ ശനിയാഴ്ചയാണ് ശക്തമായ പനിയെ തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാവുന്തറ എ.എല്‍.പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഇതള്‍. പഠനത്തിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഒരുപോലെ മികവ് പുലര്‍ത്തിയിരുന്ന ഇതളിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ദുഖമടക്കാന്‍ കഴിയാതെ നില്‍ക്കുകയാണ് അധ്യാപകരും സഹപാഠികളും

0 Comments