തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ടോറസ് ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി തീപിടിച്ചു

 



തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ടോറസ് ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി വൻ തീപിടിത്തം. പുലർച്ചെ രണ്ടു മണിയോടെ ആറ്റിങ്ങൽ ദേശീയപാതയിലെ മൂന്നു മുക്കിലാണ് അപകടം ഉണ്ടായത്.

വാഹനം ഇടിച്ചുകയറിയതിനെ തുടർന്ന് ഹോട്ടലും ലോറിയുടെ ഡ്രൈവർ ക്യാബിനും പൂർണമായും കത്തിനശിച്ചു. അപകടസമയത്ത് ഹോട്ടലിലുണ്ടായിരുന്നവരും ലോറി ഡ്രൈവറും സമയോചിതമായി ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ ആളപായമില്ല.

കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

0 Comments