അമ്പലവയൽ :പബ്ളിക്ക് ലൈബ്രറിയുടെയും കാർഷിക കോളേജ് യൂണിയൻ്റെയും സംയുക്താഭിമുഖ്യത്തിൽ പൂപ്പൊലി ഗ്രൗണ്ടിൽ ബോട്ട് ഹൗസിൽ വെച്ച് ബഷീർ അനുസ്മരണം. വിദ്യാർത്ഥികൾക്കായി ക്വിസ്സ് മൽസരവും സംഘടിപ്പിച്ചു. ഉൽഘാടന ചടങ്ങിൽ പബ്ളിക്ക് ലൈബ്രറി പ്രസിഡണ്ട് ജെസ്സി ജോർജ് അദ്ധ്യക്ഷതവഹിച്ചു. കാർഷിക കോളേജ് ഡീൻ സുദർശന റാവു ഉൽഘാടനം ചെയ്തു.അഡ്വ: സി വി ജോർജ് അനുസ്മരണ പ്രഭാഷണം നടത്തി.കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി അച്ചുത്, യൂണിയൻ ചെയർപേഴ്സൺ അലീന, സുമ, കെ ഷമീർ, കെ.കെ രാധാകൃഷ്ണൻ ,എന്നിവർ ആശംസകൾ അർപ്പിച്ചു. ലൈബ്രറി സെക്രട്ടറി കെ മുജീബ് സ്വാഗതവും പഞ്ചായത്ത് സമിതി കൺവീനർ ടി എ ജോസഫ് നന്ദിയും പറഞ്ഞു.വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മൽസരത്തിന് ലീലാമണി നേതൃത്ത്വം നൽകി


0 Comments