കൊട്ടിയൂര്‍: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി മിഴി കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ബിനോയി തുരുത്തിയില്‍ അനുസ്മരണവും ഗാനസമര്‍പ്പണവും നടത്തി. ചെറുകഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. മിഴി പ്രസിഡന്റ് ജോയ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചലചിത്ര വികസന കോര്‍പ്പറേഷന്‍ അംഗവും സംവിധായകനുമായ ജിത്തു കോളയാട് മുഖ്യാതിഥിയായി. 

കൊട്ടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി നമ്പുടാകം, പഞ്ചായത്ത് അംഗം റെയ്‌സണ്‍ കെ. ജെയിംസ്, ചേമ്പര്‍ ഓഫ് കൊട്ടിയൂര്‍ പ്രസിഡന്റ് ജോയ് ജോസഫ്, ജോണി മുത്തനാട്ട്, ടി.ജെ. ജോസഫ്, ബിജോയ് തുരുത്തിയില്‍, ഷാജി തോമസ്, പി.എം. ശാസ്താ പ്രസാദ് എന്നിവര്‍ സംസാരിച്ചു.