നടി ലക്ഷ്മിപ്രിയക്കെതിരായ പരാതി; മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ അൻസിബ ഹൈക്കോടതിയിലേക്ക്




 കൊച്ചി: നടി ലക്ഷ്മിപ്രിയക്കെതിരായ പരാതിയിലെ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ അൻസിബ ഹൈക്കോടതിയിലേക്ക് . കേസെടുക്കാവുന്ന കുറ്റം ഇല്ലെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടെന്നുമായിരുന്നു എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം. യൂട്യൂബിലൂടെ നടി ലക്ഷ്മിപ്രിയ അധിക്ഷേപ വീഡിയോ ചെയ്തുവെന്നായിരുന്നു അൻസിബയുടെ പരാതി.

പരാതിയിൽ നേരത്തെ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്. ലക്ഷ്മിപ്രിയ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്നതും വ്യക്തിപരമായ മാനഹാനിക്ക് ഇടയാക്കുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ പരാതി.

ഈ അഭിമുഖം പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തെയും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി തവണ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്നുമായിരുന്നു അൻസിബയുടെ ആരോപണം.

Post a Comment

0 Comments