കുണ്ടറയില്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന പരാതി; സംസ്ഥാന പൊലീസ് മേധാവി ഇന്ന് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് കൈമാറിയേക്കും

 



കൊല്ലം കുണ്ടറയില്‍ കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഇന്ന് ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് കൈമാറിയേക്കും. സംഭവം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതോടെയാണ് ആഭ്യന്തര വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം അടിയന്തര റിപ്പോര്‍ട്ട് തേടിയത്. ആരോപണ വിധേയനായ പൊലീസുകാരനില്‍ നിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയിട്ട് ഉണ്ട്. സിയാദിനെ വാഹനത്തിലിട്ട് മര്‍ദിച്ചു എന്ന് പരാതിക്കാരിയായ യുവതി വെളിപ്പെടുത്തിയിരുന്നു. അതോടെ കസ്റ്റഡിയിലെടുത്ത സിയാദിനെ മര്‍ദിച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിഞ്ഞു. സിയാദിനെ മര്‍ദിക്കുമ്പോള്‍ ജീപ്പില്‍ താനുമുണ്ടായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.

Post a Comment

0 Comments