പേരാവൂർ എക്സൈസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കൊട്ടിയൂർ സ്വദേശിയിൽ നിന്നും 10 ലിറ്റർ വാറ്റ് ചാരായം പിടികൂടി

  

 



കൊട്ടിയൂർ :ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് പേരാവൂർ എക്സൈസ് റേഞ്ചിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ, ചുങ്കക്കുന്ന്, പൊട്ടൻതോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 10 ലിറ്റർ വാറ്റ്ചാരായം കടത്തി കൊണ്ടുവന്ന  കൊട്ടിയൂർ സ്വദേശി ബിജു എന്ന ആളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തു. പരിശോധനയ്ക്കിടയിൽ പ്രതി ഓടി രക്ഷപ്പെട്ടു

 ഓണത്തോട് അനുബന്ധിച്ച് കൊട്ടിയൂർ ചുങ്കക്കുന്ന്, പൊട്ടൻ തോട് തുടങ്ങിയ മലയോര മേഖലകളിൽ ചാരായ വാറ്റും വിൽപ്പനയും മറ്റും നടക്കാൻ സാധ്യതയുള്ളതായി ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പേരാവൂർ റെയിഞ്ച് പാർട്ടി മേൽ പ്രദേശങ്ങളിൽ പരിശോധന നടത്തി.പാർട്ടിയിൽ പ്രാവന്റീവ് ഓഫീസർ കെ കെ ബിജു, പ്രാവന്റീവ് ഓഫീസർ (G) മജീദ് കെ,സിവിൽ എക്സ്സൈസ് ഓഫീസർ ബാലകൃഷ്ണൻ എംകെ, ,വനിത സിവിൽ എക്സൈസ് ഓഫീസർ ശരണ്യ, സിവിൽ എക്സൈസ് ഡ്രൈവർ അൻവർ ഷ എന്നിവർ നേതൃത്വം നൽകി നൽകി.

Post a Comment

0 Comments