സുൽത്താൻ ബത്തേരി: നിർമലമാത പബ്ലിക് സ്കൂളിൽ ഈ വർഷത്തെ ‘ത്രിൽ ഓണം 2K26’ ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ ആരംഭിച്ചു. ഓണസദ്യയ്ക്കാവശ്യമായ വിഭവങ്ങൾ ശേഖരിക്കുന്നതിനായി അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും സംയുക്തമായി വിഭവസമാഹരണം നടത്തി.
സ്കൂൾ മാനേജർ ഫാ. ലിൻസ് ചെറിയാൻ, പ്രിൻസിപ്പാൾ ഡോ. ഗീത തമ്പി എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരുടെയും അനധ്യാപകരുടെയും സഹകരണത്തോടെയായിരുന്നു വിഭവസമാഹരണം. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ആവേശപൂർവം പരിപാടിയിൽ പങ്കെടുത്തു.
ആഗസ്റ്റ് 21ന് സ്കൂളിൽ വിപുലമായ ഓണാഘോഷവും ഓണസദ്യയും നടക്കും. വിവിധ കലാപരിപാടികൾ ഉൾപ്പെടെയുള്ള ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
0 Comments