തിരുവനന്തപുരം: ടാൽറോപ്പിലെ കൂട്ട പിരിച്ചുവിടലിൽ ഒത്തുതീർപ്പിലേക്ക്. ഒക്ടോബർ 31ന് മുമ്പ് ജീവനക്കാർക്ക് ശമ്പള കുടിശ്ശിക നൽകും. ജീവനക്കാർക്കുള്ള നഷ്ടപരിഹാര തുക നൽകുന്നത് സംബന്ധിച്ച വിഷയത്തിൽ നവംബർ ആദ്യവാരം കൂടുതൽ ചർച്ച നടക്കും.
ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ ജീവനക്കാരും കമ്പനി അധികൃതരും തമ്മിൽ നടത്തിയ ചർച്ചയിലാണ് നിർണായക തീരുമാനമായത്. പ്രശ്നം വേഗം പരിഹരിക്കാൻ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ നിർദേശം കൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ലേബർ കമ്മീഷണർ ഇരുവിഭാഗങ്ങളെയും ചർച്ചയ്ക്ക് വിളിച്ചുചേർത്തത്. ജീവനക്കാരും കമ്പനി അധികൃതരും ചർച്ചയിൽ പങ്കെടുത്തു.

0 Comments