ഇന്ത്യ പോസ്റ്റിന് കീഴിൽ ബെംഗളൂരു മെയിൽ മോട്ടോർ സർവീസിൽ (MMS) സ്റ്റാഫ് കാർ ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 11 ഡ്രൈവർ ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ 10 ഒഴിവുകൾ ബെംഗളൂരുവിലും ഒരു ഒഴിവ് മൈസൂരു സബ് ഡിപ്പോയിലുമാണ്. എംപ്ലോയ്‌മെന്റ് ന്യൂസിൽ പരസ്യം പ്രസിദ്ധീകരിച്ച് 60 ദിവസത്തിനുള്ളിൽ ഉദ്യോഗാർഥികൾ ഓഫ്‌ലൈനായി അപേക്ഷ സമർപ്പിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ പ്രകാരം പേ ലെവൽ-2 അടിസ്ഥാനത്തിൽ പ്രതിമാസം 19,900 രൂപ മുതൽ 63,200 രൂപ വരെ ശമ്പളമായി ലഭിക്കും. ഇതിനുപുറമെ ബാധകമായ മറ്റ് സർക്കാർ അലവൻസുകൾക്കും അർഹതയുണ്ടായിരിക്കും.
അടിസ്ഥാന യോഗ്യതകൾ
അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം
ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള സാധുവായ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം
കുറഞ്ഞത് മൂന്ന് വർഷത്തെ ഡ്രൈവിങ് പരിചയം നിർബന്ധമാണ്
വാഹനങ്ങളുടെ അറ്റകുറ്റപ്പണികളെക്കുറിച്ച് അടിസ്ഥാന അറിവുണ്ടായിരിക്കണം
പ്രായപരിധി
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി കണക്കാക്കുമ്പോൾ ഉയർന്ന പ്രായപരിധി 56 വയസ്സാണ്. വിരമിക്കാറായ അർഹരായ സായുധ സേനാംഗങ്ങൾക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം ഓഫ്‌ലൈനായി അയക്കണം. അപേക്ഷ അയക്കേണ്ട വിലാസം: Manager, Mail Motor Service, Bengaluru - 560001.
%20(1).jpg)
0 Comments