മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച; മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ് സെന്റർ ഉടമ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ

 



മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ് സെന്റർ ഉടമയും ഉൾപ്പെടെ 6 പേർ അറസ്റ്റിൽ. പരീക്ഷയ്ക്ക് മുൻപ് ചോദ്യങ്ങൾ വിറ്റുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. എംപിഎസ് സി അണ്ടർ സെക്രട്ടറി അഭിജിത് ഗൺപത്‌റാവു, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർമാരായ വിശ്വേശ്വർ ദത്താത്രേയ, ഗോപാൽ ഭട്ടു,കോച്ചിംഗ് സെന്റർ ഉടമ പ്രവീൺ ദിലീപ് പാട്ടീൽ എന്നിവരാണ് അറസ്റ്റിലായത്. മാർച്ച്‌ 22ന് നടന്ന ഡ്രഗ് ഇൻസ്പെക്ടർ പരീക്ഷാ ചോദ്യപേപ്പറായിരുന്നു ചോർന്നത്.

Post a Comment

0 Comments