ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെയ്ക്കെതിരായ അധിക്ഷേപത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. നടന്നത് ജാതീയമായ അധിക്ഷേപമാണെന്നും ഇന്ത്യയറിയുന്ന നേതാവിന്‍റെ അവസ്ഥ ഇതാണെങ്കിൽ നാട്ടിലെ സാധാരണ ദലിതരുടെ അവസ്ഥ എന്താകുമെന്ന് അറിയില്ലെന്നും കെ.സി പറഞ്ഞു. വിഷയത്തിൽ ശക്തമായി പ്രതിരോധിക്കുമെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
'11 തവണ ലോക്സഭയിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ ഏറ്റവും സമുന്നതനായി പൊതുപ്രവർത്തകനാണ് മല്ലികാർജുൻ ഖാർഗെ. ഖാർഗെയെ അപമാനിക്കുന്നത് കോൺഗ്രസിനെ മാത്രമല്ല, മറിച്ച് രാജ്യത്തെ അധസ്ഥിത പിന്നോക്ക ജനവിഭാഗത്തെയൊന്നാകെ കൂടിയാണ്. ജാതീയതയുടെ വിഷവിത്തുകൾ പാകാനാണ് ബിജെപിയുടെയും സംഘ്പരിവാറിന്‍റെ ശ്രമം. ശക്തമായ പ്രതിരോധം തീർക്കും'. കെ. സി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് നടന്ന 'വിജയ് ശംഖനാഥ്' റാലിയെ ഖാർഗെ അഭിസംബോധന ചെയ്തിരുന്നു. രണ്ട് ദിവസങ്ങൾക്ക് ശേഷം ആഗസ്റ്റ് 10-ന് തീവ്ര ഹിന്ദുത്വ സംഘടനയായ ശ്രീരാമസേനയുടെ നേതൃത്വത്തിൽ വേദിയിൽ 'ശുദ്ധീകരണ ഹവൻ' നടത്തുകയായിരുന്നു.

0 Comments