'കേരള അല്ല, ഇനി കേരളം...'; ബില്ല് പാസ്സാക്കി പാർലമെന്റ്

 



ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ കേരളത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. വലിയ പ്രതിഷേധത്തിനിടെയാണ് ബിൽ ചർച്ച കൂടാതെ പാസാക്കിയത്.

കേരളത്തിന്റെ പേര് ഔദ്യോഗിക രേഖകളിൽ ‘കേരളം’ എന്നാക്കുന്നതിനുള്ളതാണ് ഭരണഘടനാ ഭേദഗതി. മലയാളി തനിമയുള്ള ‘കേരളം’ എന്ന പേര് ഭരണഘടന ഉൾപ്പെടെയുള്ള പ്രധാന രേഖകളിലും ഔദ്യോഗികമായി ഇടംപിടിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണിത്.

ബിൽ ഇന്ന് പരിഗണിക്കരുതെന്നും കേരളത്തിൽ നിന്നുള്ള എംപിമാർക്ക് വിശദമായ ചർച്ചയ്ക്ക് അവസരം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ജന്തർ മന്തറിൽ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് ലാത്തിച്ചാർജുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ മറുപടി നൽകണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചു.

രാവിലെ സഭ ചേർന്നതിന് പിന്നാലെ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ പിരിഞ്ഞിരുന്നു. പിന്നീട് ഉച്ചയ്ക്ക് രണ്ടിന് സഭ വീണ്ടും ചേർന്നപ്പോഴാണ് ‘കേരളം’ ബിൽ പാസാക്കിയത്. ചർച്ച ഒഴിവാക്കിയാണ് ബിൽ പാസാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.

Post a Comment

0 Comments