സാങ്കേതിക സർവകലാശാലിയിലെ എസ് 5 ഇയർ ഔട്ട് രീതി ഈ വർഷത്തേക്ക് പിന്‍വലിച്ചു




 തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ എസ് 5 ഇയർ ഔട്ട് രീതി ഈ വർഷത്തേക്ക് പിൻവലിച്ചു. സർവകലാശാലയുടെ പുതിയ സിൻഡിക്കേറ്റിന്റെ ആദ്യ യോഗത്തിലാണ് തീരുമാനം.

എസ് 5 ഇയർ ഔട്ട് രീതി പിൻവലിക്കണമെന്ന് വിദ്യാർഥി സംഘടനകൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എസ് 1, എസ് 2 സെമസ്റ്റർ പരീക്ഷകളിലായി 18 ക്രെഡിറ്റ് നേടാൻ കഴിയാത്ത വിദ്യാർഥികൾക്ക് എസ് 5-ലേക്ക് പ്രവേശിക്കാൻ കഴിയാത്ത രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്.

വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് ഈ വർഷത്തേക്ക് എസ് 5 ഇയർ ഔട്ട് രീതി ഒഴിവാക്കാൻ പുതിയ സിൻഡിക്കേറ്റ് തീരുമാനിച്ചത്.

Post a Comment

0 Comments