ഡി.സജിത് ബാബു കേരളത്തിന്‍റെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ; സംസ്ഥാന സർക്കാരിന്‍റെ ശിപാർശക്ക് കേന്ദ്ര അംഗീകാരം

 



തിരുവനന്തപുരം: കേരളത്തിന്‍റെ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഡി.സജിത് ബാബുവിനെ നിയമിച്ചു. സംസ്ഥാന സർക്കാരിന്‍റെ ശിപാർശ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയതോടെയാണ് നിയമനം.

പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നതിനിടെയാണ് സജിത് ബാബുവിനെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്. മുൻപ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന രത്തൻ യു.ഖേൽക്കർ മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്പെഷ്യൽ പ്രിൻസിപ്പൽ സെക്രട്ടറിയായതിനെ തുടർന്നാണ് ഈ ഒഴിവ് വന്നത്.

Post a Comment

0 Comments