ഇടതുപക്ഷത്തിന്റെ വേഷമണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണം -പിണറായി വിജയൻ

 



തിരുവനന്തപുരം: കലുഷിതമായ സാംസ്കാരിക അവസ്ഥയിലൂടെയും വർഗീയതയിലൂടെയുമാണ് രാജ്യം കടന്നുപോകുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കണ്ണൂരിൽ കുവൈറ്റ് കലാ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണവും വിദ്യാഭ്യാസ എൻഡോമെന്റ് വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻസിആർടി പാഠപുസ്തകങ്ങളിൽ നിന്നും വസ്തുനിഷ്ഠമായ കാര്യങ്ങൾ ഒഴിവാക്കുന്നുവെന്നും സത്യവിരുദ്ധമായ വർഗീയ ദുർബോധനങ്ങൾ ഉൾപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. വർഗീയതയുടെ അടിസ്ഥാനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നു. സർവകലാശാലകളിൽ സ്വതന്ത്ര അക്കാദമിക് സെമിനാറുകൾ നഷ്ടമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തിന്റെ വേഷമണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്നും ഇതിന് ജാഗ്രത വേണമെന്നും ഇത്തരക്കാരുടെ ലക്ഷ്യവും ഇരട്ടത്താപ്പും തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഴയ നേതാക്കൾ കൊള്ളാം പുതിയവർ കൊള്ളില്ല എന്ന് ചിലർ പറയുന്നു. മരിച്ചുപോയ നേതാക്കൾക്ക് വന്ന് പാർട്ടിയെ നയിക്കാൻ പറ്റില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു

Post a Comment

0 Comments