കണ്ണൂർ മാലൂരിൽ കെണിയിൽ കുടുങ്ങിയ പുലി ചത്ത സംഭവത്തിൽ സ്ഥലം ഉടമയ്ക്കെതിരെ കേസ് എടുക്കരുതെന്ന് കിഫ കണ്ണൂർ ജില്ലാ കമ്മിറ്റി. കർഷകന്റെ പറമ്പിൽ അതിക്രമിച്ചു കയറിയ പുലി കർഷകൻ പന്നിക്ക് വച്ച കെണിയിൽ കുടുങ്ങുകയാണ് ഉണ്ടായത്. ആ പുലിയെ വനം വകുപ്പ് മയക്ക് വെടി വയ്ക്കുകയും തുടർന്ന് പുലി ചാവുകയും ചെയ്തു.
കിഫ വളരെ കാലമായി ആവശ്യപ്പെടുന്ന കാര്യമാണ് സ്വന്തം പറമ്പിൽ ഏതു വന്യ മൃഗത്തെയും പ്രതിരോധിക്കാനുള്ള അവകാശം കർഷകന് നൽകുക എന്നുള്ളത്. അത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും മുമ്പിൽ കിഫ ഒരു ആവശ്യമായി വയ്ക്കുകയും, യുഡിഎഫ് അത് തങ്ങളുടെ പ്രകടനപത്രിയിൽ വാഗ്ദാനമായി കൊടുക്കുകയും ചെയ്തിരുന്നു. ഈ വാഗ്ദാനം നിറവേറ്റി കർഷകന് നീതി കൊടുക്കണം.
കർഷകൻ കെണിവെച്ചത് സ്വന്തം പറമ്പിലാണ് വനത്തിൽ അല്ല. വന്യ മൃഗങ്ങളെ വനത്തിൽ സംരക്ഷിക്കേണ്ട ഉത്തരവാദിത്വത്തിൽ പൂർണ്ണമായും പരാജയപ്പെട്ട വനം വകുപ്പാണ് ഈ കേസിലെ പ്രതി.
വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 11. 2 പ്രകാരം സ്വരക്ഷക്കായി വന്യ മൃഗങ്ങളെ കൊല്ലുന്നതോ പരിക്കേൽപ്പിക്കുന്നതോ കുറ്റകരമല്ല എന്ന് വ്യക്തമായി നിർവചിച്ചിട്ടുണ്ട്. പുലി കെണിയിൽ കുടുങ്ങിയത് കർഷകന്റെ പറമ്പിൽ ആയതുകൊണ്ട് തന്നെ സെക്ഷൻ 11.2 ന്റെ സംരക്ഷണം നൽകി കർഷകനെതിരെ കേസെടുക്കരുത് എന്ന് കിഫ കണ്ണൂർ ജില്ലാ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് പ്രിൻസ് ദേവസ്യ ആവശ്യപ്പെട്ടു.
0 Comments