കേളകം: കേളകം ഇന്റിമേറ്റ് വെൽഫയർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ റവ. ഫാ. ഗീവർഗ്ഗീസ് കോർ എപ്പിസ്കോപ്പ മെമ്മോറിയൽ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.
എൽപി,യുപി , ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളായി നടന്ന മത്സരത്തിൽ 130 കുട്ടികൾ പങ്കെടുത്തു. ഓരോ വിഭാഗത്തിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ഉപഹാരത്തോടൊപ്പം യഥാക്രമം 1000, 750, 500 രൂപ വീതം പ്രൈസ് മണിയും സമ്മാനിച്ചു.
കുട്ടികളിൽ ചരിത്രബോധം വളർത്തുക, സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങൾ ഓർമപ്പെടുത്തുക, ദേശസ്നേഹം പ്രചരിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ക്വിസ് സംഘടിപ്പിച്ചത്.
സമ്മാനദാനം പൈലി വാത്യാട്ട് നിർവഹിച്ചു. എസ്.ടി. രാജേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗീവർഗ്ഗീസ് എൻ.ഐ., ടി.ജി. സുരേന്ദ്രൻ, തങ്കച്ചൻ കപ്പിലാംമുറി, പുഷ്പ തങ്കച്ചൻ, റോയ് മുഞ്ഞനാട്ട്, ഗോപാലകൃഷ്ണൻ സി.ജെ. എന്നിവർ സംസാരിച്ചു.
%20(1).jpg)
0 Comments