ഹമാസിനെ നിരായുധീകരിക്കാതെ സൈന്യം പിന്‍വലിക്കില്ല; ഗസ്സയിലെ സമാധാന പദ്ധതി തള്ളി നെതന്യാഹു

 



ഗസ്സയിലെ സമാധാന പദ്ധതി തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗസ്സയിലെ ട്രംപിന്റെ സമാധാന ബോര്‍ഡിന്റെ 15 ഇന പദ്ധതിയാണ് നെതന്യാഹു തള്ളിയിരിക്കുന്നത്. ഹമാസിനെ നിരായുധീകരിക്കുന്നതുവരെ സൈന്യത്തെ പിന്‍വലിക്കില്ലന്ന് അദ്ദേഹം അറിയിച്ചു. ഹമാസിന്റെ സാങ്കല്‍പ്പിക നിരായുധീകരണമല്ല ആവശ്യമെന്നും മറിച്ച് യഥാര്‍ഥത്തിലുള്ള നടപടിയാണ് വേണ്ടതെന്നും നെതന്യാഹു വ്യക്തമാക്കി. വിഷയം അമേരിക്കയുമായി ചര്‍ച്ച ചെയ്യുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

വെടിനിര്‍ത്തല്‍ കരാര്‍ നിരീക്ഷിക്കുന്ന ട്രംപിന്റെ സമാധാന ദൗത്യസംഘത്തിന്റെ ഗസ്സയിലെ പ്രതിനിധി നിക്കോളായ് മ്ലാഡെനോവ് നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തിങ്കളാഴ്ച മുതല്‍ ഗസ്സയിലെ സൈനിക നീക്കങ്ങള്‍ പരമാവധി കുറച്ചിട്ടുണ്ടെന്ന് നെതന്യാഹു വ്യക്തമാക്കി. അടിയന്തരമായി നേരിടേണ്ട ഭീഷണിയോ അപായ സൂചനയോ വരുമ്പോഴല്ലാതെ ആക്രമണം നടത്തേണ്ടെന്നാണ് സൈന്യത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഇസ്രയേല്‍ ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. നിത്യേനെ ആക്രമണങ്ങള്‍ നടത്തിയിരുന്ന, സാധാരണക്കാര്‍ വരെ ആക്രമിക്കപ്പെടുന്നുവെന്ന വ്യാപക ആക്ഷേപമുയര്‍ന്ന യുദ്ധമാണ് ഇപ്പോള്‍ ഈ രീതിയിലെങ്കിലും മയപ്പെട്ടിരിക്കുന്നത്.

Post a Comment

0 Comments