ന്യൂഡല്‍ഹി: പരീക്ഷാ നടത്തിപ്പിലെ വീഴ്ചയെ തുടര്‍ന്ന് നെറ്റ് പരീക്ഷ റദ്ദാക്കിയ പശ്ചാത്തലത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ (എന്‍ടിഎ) ആസ്ഥാനത്തേക്ക് ഇടത് വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. എസ്എഫ്‌ഐ, എഐഎസ്എഫ്, ഐസ, എഐഡിഎസ്ഒ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. രാജ്യത്തെ വിദ്യാര്‍ഥികളുടെയും ഉദ്യോഗാര്‍ഥികളുടെയും ഭാവിക്ക് ബാധ്യതയാകുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പിരിച്ചുവിടണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സമരത്തെ നേരിട്ട പൊലീസ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് നീക്കി.
അതിനിടെ, നെറ്റ് പരീക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 50 ഉദ്യോഗസ്ഥരെ മാറ്റി. 10 പോസ്റ്റുകളിലേക്ക് പുതിയ നിയമനം നടത്തും. ചീഫ് ടെക്‌നോളജി ഓഫിസര്‍, ചീഫ് ഫൈനാന്‍സ് ഓഫിസര്‍, ടെസ്റ്റ് സെക്യൂരിറ്റി ഉള്‍പ്പെടെ 10 തസ്തികകളിലേക്കാണ് നിയമനം. സൈബര്‍ സുരക്ഷാ, ചോദ്യപേപ്പര്‍ ഡിസൈന്‍ തുടങ്ങിയവക്ക് സ്വകാര്യമേഖലയില്‍ നിന്നും സ്‌പെഷലിസ്റ്റുകളെ നിയമിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷി എന്‍ടിഎ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ പരീക്ഷാ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. എല്ലാ പരീക്ഷാ നടപടികളും സമഗ്ര ഓഡിറ്റ് നടത്തണം. തിരുത്തല്‍ നടപടികളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി.
%20(1).jpg)
0 Comments