തിരുവനന്തപുരം: കാബിനറ്റ് പദവി ആവശ്യത്തിലുറച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. വയോജന കമ്മീഷൻ ചെയർമാൻ സ്ഥാനം വേണമെന്നാണ് ആവശ്യം.
ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തെ നിലപാട് അറിയിച്ചു. പദവിയിൽ ഉഭയകക്ഷി ചർച്ച ഈ മാസം അവസാനം നടക്കും. അതേസമയം ബോർഡ് കോർപറേഷൻ വിഭജനത്തിൽ ധാരണയാകാത്തതിലും കേരള കോൺഗ്രസിന് അതൃപ്ത
പി.ജെ ജോസഫിന് കാബിനറ്റ് പദവി നൽകണമെന്നത് കേരള കോൺഗ്രസിന് നേരത്തെയുള്ള ആവശ്യമാണ്. പുതുതായി രൂപീകരിക്കുന്ന വയോജന കമ്മീഷന്റെ ചെയർമാൻ സ്ഥാനം കാബിനറ്റ് പദവിയോടെ നൽകണമെന്നാണ് അവർ മുന്നോട്ട് വെക്കുന്നത്. പി.ജെ. ജോസഫിന് മാന്യമായ പരിഗണന നൽകണമെന്ന നിലപാട് മുഖ്യമന്ത്രി അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കള്‍ക്കുമുണ്ട്. ലീഗ് നേതാവ് എം.കെ. മുനീറിന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തോടെ കാബിനറ്റ് പദവി നൽകുന്നതിൽ ഏകദേശം ധാരണയായിട്ടുണ്ട്.
ഈ മാസ അവസാനത്തോടെ നടക്കുന്ന ഉഭയകക്ഷി ചർച്ചകളിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
%20(1).jpg)
0 Comments