തിരുവനന്തപുരം: വിതുരയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം. ബിയര്‍ കുപ്പി കൊണ്ട് ഡ്രൈവറുടെ തലക്കടിക്കുകയായിരുന്നു. വിതുര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവറും ആനപ്പാറ സ്വദേശിയുമായ നന്ദകുമാറിനാണ് പരിക്കേറ്റത്.
ഇന്ന് വൈകുന്നേരം 6.30നാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ ഡ്രൈവര്‍ വിതുര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ബോണക്കാട് നിന്നും വിതുരയിലേക്ക് വന്ന ബസ്സിലെ ഡ്രൈവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ വര്‍ക്കല സ്വദേശിയായ നൗഫലിനെ വിതുര പൊലീസ് കസ്റ്റഡിയിലെടുത്തു.
0 Comments