കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ അന്തരിച്ചു; അന്ത്യം സിഖ് വിരുദ്ധ കലാപക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ

 



ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ അന്തരിച്ചു. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. സിഖ് വിരുദ്ധ കലാപക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് അന്ത്യം.

തിഹാര്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന സജ്ജന്‍ കുമാര്‍ മുന്‍ കോണ്‍ഗ്രസ് എംപിയായിരുന്നു. 1984ലെ കലാപക്കേസിലാണ് സജ്ജന്‍ കുമാര്‍ അറസ്റ്റിലായത്.

1984 ഒക്ടോബര്‍ 31ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സിഖ് അംഗരക്ഷകരാല്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്ത് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഈ കലാപങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന കേസിലാണ് സജ്ജന്‍ കുമാറിനെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments