സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ നിരോധനം; ഉത്തരവിറക്കി ടിവികെ സർ‌ക്കാർ



ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും വിചിത്ര ഉത്തരവുമായി ടിവികെ സർക്കാർ. സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ ഉത്തരവിറക്കി. സി.ജെ.പിയുടെയും ഇടതു പാർട്ടികളുടെയും പ്രതിഷേധങ്ങളിൽ വിദ്യാർഥികൾ പങ്കെടുക്കരുതെന്നാണ് നിർദേശം. വേ​ഗത്തിൽ ഉത്തരവ് നടപ്പാക്കണമെന്നാണ് സർക്കാർ നിർ​ദേശം നൽകിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്.

പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഉത്തരവിന് പിന്നിലെ വ്യക്തമായ കാരണങ്ങൾ പറയുന്നില്ല. ഇത്തരത്തിലുള്ള പ്രതിഷേധങ്ങളിലേക്ക് വിദ്യാർഥികൾ എത്തരുതെന്നാണ് സർക്കാർ ഉത്തരവിന്റെ ലക്ഷ്യം. എന്തുകൊണ്ടാണ് പ്രതിരഷേധത്തിൽ പങ്കെടുക്കരുതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നില്ല. കോളജ് വിദ്യാർഥികൾ, സ്കൂൾ വിദ്യാർഥികൾ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ കമ്യൂണിസ്റ്റുകാരുടെ എണ്ണം അറിയിക്കണമെന്ന് തമിഴ്നാട് ദിണ്ടിഗലിൽ തഹസിൽദാറുടെ വിചിത്ര ഉത്തരവ് പുറത്തുവന്നിരുന്നു. വില്ലേജ് അസിസ്റ്റ്ന്റുമാർക്കും റവന്യൂ ഇൻസ്‌പെക്ടർമാർക്കുമാണ് തഹസിൽദാർ എൻ അയ്യസാമി നിർദേശം നൽകിയത്. സിപിഎം, സിപിഐ അംഗങ്ങളുടെ എണ്ണം അറിയിക്കാൻ നിർദേശം നൽകിയിരുന്നത്. കണക്കു തരാത്ത ഉദ്യോഗസ്ഥരെ സസ്പെൻഡ്‌ ചെയ്യുമെന്നും ഉത്തരവിൽ പറയുന്നുണ്ടായിരുന്നു. നടപടി വിവാദമായതിന് പിന്നാലെ തഹസിൽദാറെ സസ്പെൻഡ്‌ ചെയ്തു.

Post a Comment

0 Comments