തിരുവനന്തപുരം: മന്ത്രി ഒ.ജെ ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷനായി തുടരും. കെപിസിസി അധ്യക്ഷനൊപ്പം യൂത്ത് കോൺഗ്രസ് അധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന് ഹൈക്കമാൻഡ് തീരുമാനം.
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന ആവശ്യം മന്ത്രി ഒ.ജെ ജനീഷ് രാഹുൽ ഗാന്ധിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. മന്ത്രിസ്ഥാനവും സംഘടനാ ചുമതലയും ഒരുമിച്ച് കൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം.
സംഘടനയെ കൂടുതൽ സജീവമാക്കാൻ പുതിയ അധ്യക്ഷൻ വരേണ്ടതുണ്ടെന്ന ആവശ്യവും ശക്തമായിരുന്നു. മന്ത്രിയായതോടെ യൂത്ത് കോൺഗ്രസ് സംഘടനാ പ്രവർത്തനങ്ങളിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ലെന്ന സ്വയം വിമർശനവും വിലയിരുത്തലിലുമായിരുന്നു മന്ത്രി ആവശ്യപ്പെട്ടത്.
എന്നാൽ, കെപിസിസി അധ്യക്ഷനൊപ്പം യൂത്ത് കോൺഗ്രസ് അധ്യക്ഷനെ മാറ്റില്ലെന്നും ജനീഷിന്റെ നേതൃത്വം തുടരുമെന്നുമാണ് ഹൈക്കമാൻഡിന്റിന്റെ അന്തിമ തീരുമാനം.

0 Comments