സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം കുറയ്ക്കാൻ ആലോചന; രാവിലെ 11 മുതൽ രാത്രി 11 വരെ

 



തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നു. നിലവിലുള്ള സമയക്രമത്തിൽ മാറ്റം വരുത്തി പഴയതുപോലെ രാവിലെ 11 മുതൽ രാത്രി 11 വരെയാക്കി ചുരുക്കാനാണ് നീക്കം. പുതിയ മദ്യനയം രൂപീകരിക്കുന്നതിന്റെ ഭാഗമായി വിവിധ സംഘടനകളുമായുള്ള ചർച്ചകൾ ഈ മാസം 23 മുതൽ 28 വരെ സംഘടിപ്പിക്കും. ഇതിന് മുന്നോടിയായാണ് ബാറുകളുടെ സമയം കുറയ്ക്കുന്നത് സർക്കാരിന്റെ പരിഗണനയിലേക്ക് വന്നത്. നിലവിൽ രാവിലെ 10 മുതൽ രാത്രി 12 മണി വരെയാണ് ബാറുകളുടെ പ്രവർത്തന സമയം.

എന്നാൽ, ഈ സമയക്രമം ജീവനക്കാർക്ക് കടുത്ത ജോലിഭാരം ഉണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ബാർ തൊഴിലാളി സംഘടനകൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്.അതേസമയം, രാത്രി വൈകി ബാറുകൾ അടച്ച് മടങ്ങുമ്പോൾ പുലർച്ചെ രണ്ട് മണിയോളമാകുമെന്നും, ഇത് തങ്ങളുടെ ആരോഗ്യത്തെയും സാമൂഹിക ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നുമാണ് തൊഴിലാളികളുടെ പരാതി.

Post a Comment

0 Comments