പേരാവൂർ:ഐ സി ഡി എസ് പേരാവൂരിന്റെ ആഭിമുഖ്യത്തില്‍ പോഷണമാസാചരണത്തിന്റെ ഭാഗമായി പോഷണ്‍ അഭിയാന്‍. 2.0; പോഷൻ മാഹ് - 2026 ന്റെ പേരാവൂര്‍ ബ്ലോക്ക്തല ഉദ്ഘാടനത്തോടനവും, പോഷണ്‍ റാലി, പോഷകാഹാര പ്രദര്‍ശനം, ഫുഡ് മെനു മത്സരം എന്നിവയും സംഘടിപ്പിച്ചു. . പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് നവനീതം ഹാളില്‍ വെച്ച് നടന്ന ബ്ലോക്ക്തല പരിപാടിയുടെ ഉദ്ഘാടനം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരന്‍ നിര്‍വഹിച്ചു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.പി. നൂറുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജയ്ഷ ജേക്കബ് സ്വാഗതം പറഞ്ഞു. പേരാവൂര്‍ സിഡിപിഒ ബിജി തങ്കപ്പന്‍ പദ്ധതി വിശദീകരിച്ചു.
പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷ ബാലകൃഷ്ണൻ, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് , കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോ. ത്രേസ്യ പോൾ, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്താനം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ആശ എം.പി. ചടങ്ങിന് നന്ദി പറഞ്ഞു. തുടര്‍ന്ന് അങ്കണവാടി പ്രവര്‍ത്തകരുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഫുഡ് മെനു മത്സര വിജയികള്‍ക്കുളള സമ്മാന വിതരണം, പോഷൺ റാലി എന്നിവയും നടന്നു
0 Comments