പിണറായിക്കെതിരായ അന്വേഷണം: 'കാള പെറ്റുവെന്ന് കേൾക്കുമ്പോഴേ കയറെടുക്കുന്ന സമീപനമുണ്ടായിട്ടില്ല; ഇഡി പറഞ്ഞയുടനെ എഫ്ഐആർ ഇട്ടിട്ടില്ല' :ഷാഫി പറമ്പിൽ




തിരുവനന്തപുരം: ഇഡി നിർദേശം നൽകിയ ഉടൻ തന്നെ ബിജെപി/കേന്ദ്ര ഏജൻസികളുടെ കെണിയിൽ വീണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാനോ രാഷ്ട്രീയ എതിരാളികൾക്കെതിരെ അത് ഉപയോഗിക്കാനോ ഉള്ള അമിതാവേശം യുഡിഎഫ് മുന്നണി കാണിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ എംപി.

കാള പെറ്റു എന്ന് കേൾക്കുമ്പോഴേ കയറെടുക്കുന്ന സമീപനമല്ല, മറിച്ച് നിയമോപദേശം തേടുകയും പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്യുന്ന പക്വമായ സമീപനമാണ് സർക്കാർ കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമപരമായ നടപടിക്രമങ്ങളിൽ നിന്ന് ഒളിച്ചോടുന്ന നിരുത്തരവാദിത്വപരമായ സമീപനവും കാണിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Post a Comment

0 Comments