ഡൽഹി എസ്‌ഐആർ: പ്രമുഖർക്ക് വിഐപി പരിഗണന, സാധാരണക്കാർക്ക് നോട്ടീസും ക്യൂവും






ന്യൂഡൽഹി: ഡൽഹിയിലെ എസ്‌ഐആർനടപടികളിൽ രാഷ്ട്രീയ പ്രമുഖർക്കും വിഐപികൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക ഇളവുകൾ അനുവദിക്കുന്നതായി അന്വേഷണാത്മക മാധ്യമ കൂട്ടായ്മയായ 'ദി റിപ്പോർട്ടേഴ്‌സ് കലക്ടീവ്' റിപ്പോർട്ട് ചെയ്തു. സാധാരണ പൗരന്മാർ വോട്ടർപട്ടികയിൽ പേര് നിലനിർത്താൻ നീണ്ട ക്യൂവിലും ഹിയറിങ്ങുകളിലും വലയുമ്പോൾ, വിഐപികൾക്കായി സോഫ്റ്റ്വെയറിലും ഉദ്യോഗസ്ഥ തലത്തിലും കൃത്രിമമായ എളുപ്പവഴികൾ ഒരുക്കിയെന്നാണ് കണ്ടെത്തൽ.

ഡൽഹിയിൽ നടക്കുന്ന വോട്ടർപട്ടിക പുതുക്കലിൽ പൗരന്മാരെ ജനറൽ, വിഐപി എന്നിങ്ങനെ തിരിച്ച് പ്രത്യേക പരിഗണന നൽകാൻ ഉദ്യോഗസ്ഥർക്ക് വാട്‌സ്ആപ്പിലൂടെ നിർദേശം നൽകിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, അവരുടെ കുടുംബാംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ, ജഡ്ജിമാർ, അഭിഭാഷകർ, ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ എന്നിവരെയാണ് വിഐപി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത്തരക്കാരുടെ പേരുകൾ വെട്ടിമാറ്റുന്നത് കമ്മീഷന് 'നാണക്കേടുണ്ടാക്കും' എന്നതിനാലാണ് ഇവർക്ക് പ്രത്യേക പരിരക്ഷ നൽകുന്നതെന്നാണ് മുൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

Post a Comment

0 Comments