ചുരമില്ലാ പാത; മന്ത്രിയുടെ അധ്യക്ഷതയിൽ നാളെ കൊട്ടിയൂർ പഞ്ചായത്ത് ഓഫിസിൽ യോഗം ചേരുന്നു





ചുരമില്ലാ പാതയ്ക്കായി സെപ്റ്റംബർ 27 ഞായറാഴ്ച 3 മണിക്ക് കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ ജന പ്രതിനിധികളുടേയും സംഘടനാ ഭാരവാഹികളുടെയും യോഗം ചേരും. വൈദ്യുതി - പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, മാനന്തവാടി എംഎൽഎ ഉഷ വിജയൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും. പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും കേളകം പഞ്ചായത്ത് പ്രസിഡൻ്റുമായ ലിസി ജോസഫ് ചെയർപഴ്സനും , തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡൻ്റും പഞ്ചായത്ത് അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡൻ്റുമായ എം.ജി. ബിജു കൺവീനറുമായ കമ്മിറ്റിയാണ് യോഗം വിളിച്ചു ചേർത്തിട്ടുള്ളത്. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ശ്രീധരൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സിസിലി കണ്ണന്താനം, കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. ത്രേസ്യാ പോൾ, പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് നിഷബാലകൃഷ്ണൻ എന്നിവരടക്കമുള്ള ജനപ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.

Post a Comment

0 Comments