കേരളത്തിൻ്റെ ചുമതല എം. നാഗരാജക്ക്; വിവിധ സംസ്ഥാനങ്ങളിലെ ചുമതലക്കാരെ പ്രഖ്യാപിച്ച് ബിജെപി

 



ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ ചുമതലക്കാരെ പ്രഖ്യാപിച്ച് ബിജെപി കേന്ദ്ര നേതൃത്വം. കേരളത്തിന്റെ ചുമതലയില്‍ നിന്ന് പ്രകാശ് ജാവഡേക്കറെ മാറ്റി എം. നാഗരാജക്ക് ചുമതല നല്‍കി. കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ് നാഗരാജ. എം. വെങ്കടേശിനാണ് സഹ ചുമതല. തമിഴ്നാട്ടില്‍ നിന്നുള്ള ദേശീയ സെക്രട്ടറിയാണ്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപി പുതിയ ചുമതലക്കാരെ നിയോഗിച്ചിരിക്കുന്നത്.

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല നല്‍കി. ദേശീയ ജനറല്‍ സെക്രട്ടറിയായ സ്മൃതി ഇറാനിക്ക് ഛത്തീസ്ഗഢ്, ഹരിയാന സംസ്ഥാനങ്ങളുടെ ചുമതല നല്‍കി. വിനോദ് താവ്‌ഡെയ്ക്ക് യുപിയുടെ ചുമതലയും വിനയ് സഹസ്രബുദ്ധയ്ക്ക് ഡല്‍ഹിയുടെ ചുമതലയും നല്‍കി.

കേരളത്തില്‍ നിന്നുള്ള മുന്‍ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന് ലക്ഷദ്വീപിന്റെ ചുമതല നല്‍കി. അനില്‍ ആന്റണിക്ക് നാഗാലാന്‍ഡിന്റെയും ഗോവയുടെയും ചുമതലയുണ്ട്. പശ്ചിമ ബംഗാള്‍ - സുനില്‍ ബന്‍സാല്‍, മണിപ്പൂര്‍-രാജ്ദീപ് റോയ്, കര്‍ണാടക-ഹരീഷ് ദ്വിവേദി എന്നിങ്ങനെയാണ് മറ്റ് പ്രധാന ചുമതലകള്‍.

Post a Comment

0 Comments