പിണറായിക്കെതിരായ അന്വേഷണം; എസ് ഐ ടി രൂപീകരിച്ചു; എസ്‍പി വിക്രമന് അന്വേഷണ ചുമതല

 



തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി എസ്പി വിക്രമനാണ് അന്വേഷണച്ചുമതല. കേസിൽ അന്വേഷണത്തിന് പൊലീസിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഫയൽ ആഭ്യന്തരവകുപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇ.ഡിക്ക് മുമ്പ് മൊഴി നൽകിയ ഉദ്യോഗസ്ഥരുടെയും മറ്റ് ആളുകളുടെയും മൊഴികൾ പ്രത്യേക അന്വേഷണ സംഘം വിശദമായി രേഖപ്പെടുത്തും. ഇതിനു ശേഷമായിരിക്കും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, വീണ വിജയൻ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവരെ ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് സംഘം കടക്കുക.

Post a Comment

0 Comments