കൊച്ചി: മുഖ്യമന്ത്രി വി.ഡി സതീശനെതിരായ അധിക്ഷേപ ആരോപണത്തിൽ മുൻകൂർ ജാമ്യ ഹരജി നൽകി ആന്റോ അഗസ്റ്റിൻ. മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട പൊലീസ് പരിശോധനയിലും മുൻകൂർ ജാമ്യം തേടിയിട്ടുണ്ട്. എറണാകുളം സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാജു പി.നായരുടെ മൊഴി കളമശ്ശേരി പൊലീസ് രേഖപ്പെടുത്തുകയും, ആന്റോ അഗസ്റ്റിനെ ഉടൻ ചോദ്യം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.

0 Comments