പൗരത്വം നേടുന്നതിന് മുൻപ് വോട്ടർപട്ടികയിൽ പേര് ചേർത്തെന്ന പരാതി; സോണിയ ഗാന്ധിക്ക് തിരിച്ചടി, വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി



ദില്ലി: പൗരത്വം നേടുന്നതിന് മുൻപ് വോട്ടർപട്ടികയിൽ പേര് ചേർത്തെന്ന പരാതിയിൽ കോൺ​ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് തിരിച്ചടി. സോണിയക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ വിചാരണക്കോടതി ഉത്തരവ് ദില്ലി കോടതി റദ്ദാക്കി. വിചാരണക്കോടതി ഉത്തരവ് യുക്തിരഹിതവും നിയമവിരുദ്ധവുമെന്ന് ദില്ലി ദ്വാരക ജില്ല കോടതി പറഞ്ഞു. വിഷയം വീണ്ടും പരിശോധിക്കാൻ ജുഡിഷ്യൽ മജിസ്ട്രേറ്റിന് നിർദ്ദേശം നൽകിയ കോടതി കേസ് വീണ്ടും 29ന് പരിഗണിക്കും.

Post a Comment

0 Comments