താമരശേരിയില്‍ വിദ്യാര്‍ഥിക്ക് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് പാമ്പുകടിയേറ്റു

 


കോഴിക്കോട്: താമരശേരിയില്‍ വിദ്യാര്‍ഥിക്ക് സ്‌കൂളില്‍ നിന്നും പാമ്പുകടിയേറ്റു. ചാലക്കര ഗവ. യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അഹിയാന്‍ മുഹമ്മദിനാണ് പാമ്പുകടിയേറ്റത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഗ്രൗണ്ടില്‍ വച്ചാണ് കുട്ടിക്ക് പാമ്പുകടിയേറ്റതെന്നാണ് വിവരം. തുടര്‍ന്ന് അധ്യാപകര്‍ കുട്ടിയെ താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


Post a Comment

0 Comments