മാസപ്പടി കേസ്; തുടർനടപടിക്കായി നിയമോപദേശം തേടി ആഭ്യന്തര സെക്രട്ടറി

 




തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച മാസപ്പടി കേസിന്റെ തുടർനടപടികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിർണായക നീക്കങ്ങളിലേക്ക് കടക്കുന്നു. കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആഭ്യന്തര സെക്രട്ടറി അഡ്വക്കേറ്റ് ജനറലിൽ നിന്നും നിയമോപദേശം തേടി. കേസിന്റെ അന്വേഷണം സംസ്ഥാന വിജിലൻസിനെ ഏൽപ്പിക്കണമെന്ന നിലപാടിലാണ് സംസ്ഥാന പൊലീസ് മേധാവി ഉള്ളത്.

മാസപ്പടി വിഷയത്തിൽ പൊലീസിന്റെ നിലപാട് വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് ഡിജിപി കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലത്തിന് കൈമാറിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഈ റിപ്പോർട്ട് പരിഗണിച്ച് ആഭ്യന്തര വകുപ്പ് എജിയെ സമീപിച്ചിരിക്കുന്നത്. കേസിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കുമോ എന്നതടക്കമുള്ള രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയമായതിനാൽ വളരെ കരുതലോടെയാണ് സർക്കാരിന്റെ നീക്കം.

Post a Comment

0 Comments