ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ. ഛത്തീസ്ഗഡിൽ മഴക്കെടുതിയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. ബസ്തറിലെ നിരവധി ഗ്രാമങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടു. മോശം കാലാവസ്ഥ കണക്കിലെടുത്ത്, ദന്തേവാഡ, ബിജാപൂർ, കൊണ്ടഗാവ്, കാങ്കർ, ബസ്തർ, ഗരിയാബന്ദ്, ധംതരി, ദുർഗ് എന്നീ എട്ട് ജില്ലകളിലെ സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. സർക്കാർ സ്കൂളുകളിൽ നടത്താനിരുന്ന ത്രൈമാസ പരീക്ഷകളും മാറ്റിവെച്ചു. ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒഡീഷയിൽ 10000 ത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

0 Comments