'കെ.എം ഷാജി ആഢംബര കാർ ഉപയോഗിച്ചത് അപരാധമല്ല, പക്ഷേ സര്‍ക്കാര്‍ അനുമതി വേണം'; എ.കെ ബാലൻ

 



തിരുവനന്തപുരം: സർക്കാരിന്‍റെ അംഗീകാരമില്ലാതെയാണ് മന്ത്രി കെ.എം ഷാജി സ്വകാര്യവാഹനം ഉപയോഗിച്ചതെങ്കിൽ അത് പ്രോട്ടോകോൾ ലംഘനമെന്ന് സിപിഎം നേതാവ് എ.കെ ബാലൻ. ഒരു കാർ ഉപയോഗിച്ചു എന്നത് വലിയൊരു അപരാധമായി കാണുന്നില്ലെന്നും എന്നാൽ അതിന് സർക്കാരിന്‍റെ അനുമതി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെഎസ്എഫ്ഇയിലെ നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ഈ മാസം രാപ്പകൽ സമരം സംഘടിപ്പിക്കുമെന്നും താനും അതിൽ പങ്കാളിയാകുമെന്നും ബാലൻ പറഞ്ഞു. കാരണം ഞാൻ അതിന്റെ ചെയർമാൻ ആയിരുന്നു.ആ മാനേജർമാരെയും ജീവനക്കാരെയും കണ്ടിട്ടാണ് ആൾക്കാരൊക്കെ തന്നെ ഈ ചിട്ടി ചേരുന്നത്. ഒരു ഗവൺമെന്റിന്റെ ഡിപ്പാർട്ട്മെന്റ് പോലെയല്ല, ഇത് ജനങ്ങളുമായി നേരിട്ട് ബന്ധമുള്ള ഒരു സ്ഥാപനം എന്നുള്ള നിലയിൽ ജീവനക്കാരെയും അതുപോലെതന്നെ ഓഫീസേഴ്സിനെയും വിശ്വാസത്തിൽ എടുത്തേ അതിനു പോകാൻ പറ്റൂ. അല്ലെങ്കിൽ ഒറ്റയടിക്ക് അത് തീരും.

ഇന്ത്യ രാജ്യത്ത് ഏറ്റവും അധികം ടേൺഓവർ ഉള്ള ഒരു പൊതുമേഖലാ സ്ഥാപനമായിരുന്നു എൽഡിഎഫ് ഭരിക്കുന്ന സമയത്ത്. ബിസിനസ് പിന്നോട്ടേക്ക് പോകും. അല്ല അത് വേണമോ വേണ്ടയോ ഞങ്ങൾ ഈ സമരത്തിനുശേഷം തീരുമാനിക്കും. മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഉൾക്കൊണ്ട് വളരെ വളരെ പോസിറ്റീവ് ആയിട്ടുള്ള സമീപനമാണ് അദ്ദേഹം ഇക്കാര്യത്തിൽ അന്ന് കാട്ടിയത്.

സംസ്ഥാനം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. പിണറായി വരുമ്പോൾ ഏറ്റവും വലിയ ക്രൈസിസ് ഉണ്ടായിരുന്നു. അതിൽ നിന്ന് സമ്പൂർണ വൈദ്യുതീകരണത്തിലേക്ക് കര കയറി. പെട്ടെന്ന് വൈദ്യുതി ഉണ്ടാക്കണം എന്ന് വിചാരിച്ചു കഴിഞ്ഞാൽ ഇപ്പോ പെട്ടെന്ന് നമുക്ക് കഴിയില്ല. എന്നാൽ ഉൽപാദിപ്പിക്കേണ്ട വൈദ്യുതി എത്രയാണോ റിക്വയർമെന്റ് നമ്മുടെ പവർ, അതിനനുസരിച്ച് ഊർജ സംരക്ഷണത്തിലേക്ക് പോയാൽ ഊർജ സംരക്ഷണം കൊണ്ട് പരിഹരിക്കാൻ പറ്റും. അതാണ് വി.എസിന്‍റെ കാലഘട്ടത്തിൽ ഞാൻ ചെയ്തത്. വൈദ്യുതി ഉൽപാദിപ്പിക്കാതെ തന്നെ എനർജി കൺസർവേഷൻ കൊണ്ട് പരിഹരിച്ചു. പിന്നീട് ലോങ് ടേം, മിഡ് ടേം പദ്ധതികൾക്ക് നമ്മൾ രൂപം കൊടുക്കുകയും ചെയ്തു...അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Post a Comment

0 Comments