ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് സ്വർണം. 44 വർഷത്തിന് ശേഷമാണ് ഇന്ത്യയുടെ നേട്ടം. 1-0 നാണ് ഫൈനലിൽ ചൈനയെ തോൽപ്പിച്ചത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 16 -ാം സ്വർണമാണിത്. ഈ വിജയത്തോടെ ഇന്ത്യ 2028ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്സിലേക്ക് നേരിട്ടുള്ള യോഗ്യത നേടി. പത്താം മിനിറ്റിൽ ഉജ്ജ്വലമായൊരു ടോമഹോക്ക് ഷോട്ടിലൂടെ ലാൽറെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നായികയും ഗോൾകീപ്പറുമായ സവിത പുനിയ നടത്തിയ തകർപ്പൻ സേവ് ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയായിരുന്നു. 1998ലും 2018ലും ആണ് വനിതാ ടീം ഇതിനു മുൻപു ഫൈനലിൽ കടന്നത്. രണ്ടു തവണയും വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നിരുന്നു. ഇത്തവണ സെമിയിൽ ദക്ഷിണ കൊറിയയെ 2–0നു പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്