തിരുവനന്തപുരം: കാട്ടാന ആക്രമണത്തിൽ മരിച്ച രാജമ്മയുടെ കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം ഉടൻ നൽകുമെന്ന് എംഎൽഎ ജ്യോതികുമാർ ചാമക്കാല. രാജമ്മയുടെ സംസ്കാരത്തിന് മുൻപ് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറുമെന്നും എംഎൽഎ അറിയിച്ചു.
പ്രദേശത്തെ വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജ്യോതികുമാർ ചാമക്കാല പറഞ്ഞു. കൊല്ലം പത്തനാപുരത്ത് തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയെ കാട്ടാന ചവിട്ടികൊല്ലുകയായിരുന്നു. കടശ്ശേരി സ്വദേശിയാണ് രാജമ്മ. രാവിലെ തൊഴിലുറപ്പ് ജോലിക്കായി എത്തിയപ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. രാജമ്മക്കൊപ്പം ഉണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
%20(1).jpg)
0 Comments