കെഎസ്ആര്‍ടിസി ടെര്‍മിനലുകളില്‍ സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കും; ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത്



തിരുവനന്തപുരം: കെഎസ്ആര്‍ടിസി ടെര്‍മിനലുകളില്‍ സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീനുകളും ഇന്‍സിനറേറ്ററുകളും സ്ഥാപിക്കാന്‍ ഒരുക്കം.

ആദ്യഘട്ടത്തില്‍ 14 ബസ് ടെര്‍മിനലുകളിലാണ് വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കുക. ഇതിനുശേഷം കൂടുതല്‍ ഡിപ്പോകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം.

വനിത ശിശുവികസന വകുപ്പും കെഎസ്ആര്‍ടിസിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നാളെ തിരുവനന്തപുരം കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ വെച്ച് നടക്കും.

വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയാണ് ഉദ്ഘാടക. ഗതാഗതമന്ത്രി സി.പി ജോണ്‍ അധ്യക്ഷത വഹിക്കും.

Post a Comment

0 Comments