കേളകം :തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരേ സമരം നടത്തിയ സി പി ഐ എം നേതാക്കളെ ഡൽഹിയിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം ടൗണിൽ പ്രകടനം നടത്തി. പ്രതിഷേധ പരിപാടിക്ക് ഏരിയ കമ്മിറ്റിയംഗം തങ്കമ്മ സ്കറിയ, ലോക്കൽ സെക്രട്ടറി കെ.പി. ഷാജി, പി.കെ.മോഹനൻ, കെ എം ജോർജ്, എസ്.ടി.രാജേന്ദ്രൻ , മൈഥിലി രമണൻ എന്നിവർ നേതൃത്വം നൽകി.

0 Comments