കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നന്ദിഗ്രാം നിയമസഭാ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. ബിജെപിക്കായി മത്സരിച്ച ഹസീറാണി രഥ് ആണ് കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാനെ 1,22,753 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്. 1,64,427 വോട്ടുകൾ നേടിയാണ് ഹസീറാണി രഥിൻ്റെ വിജയം. മിലൻ പ്രധാന് 41,674 വോട്ടുകൾ ലഭിച്ചപ്പോൾ മൂന്നാം സ്ഥാനത്തെത്തിയ സിപിഐ സ്ഥാനാർത്ഥി സന്തി ഗോപാൽ ഗിരി 5,779 വോട്ടുകളിൽ ഒതുങ്ങി
ഈ വർഷം നടന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സുവേന്ദു അധികാരി നന്ദിഗ്രാമിലും ഭവാനിപൂരിലും വിജയിക്കുകയും നന്ദിഗ്രാം സീറ്റിൽ നിന്ന് രാജിവെക്കുകയും ചെയ്തതോടെ ആണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. സുവേന്ദു അധികാരിയുടെ അടുത്ത സഹായി ആയിരുന്ന കൊല്ലപ്പെട്ട ചന്ദ്രനാഥ് രഥിൻ്റെ മാതാവാണ് ഹസീറാണി രഥ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, മെയ് ആറിനാണ് ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ടത്

0 Comments