കേരളത്തിലെ വൈദ്യുതി പ്രതിസന്ധിയുടെ ശാശ്വത പരിഹാരത്തിനായി ദീർഘകാല പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കും. വൈദ്യുതി, പരിസ്ഥിതി,പാർലമെന്ററി കാര്യ മന്ത്രി അഡ്വ. സണ്ണി ജോസഫ്.
പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.
കൊട്ടിയൂർ -ബോയ്സ് ടൗൺ ചുരം രഹിതപാത യാഥാർത്ഥ്യമാക്കുക,
മാനന്തവാടി -കൊട്ടിയൂർ പേരാവൂർ -മട്ടന്നൂർ എയർപോർട്ട് റോഡ് നാലുവരി പാതയാക്കി എത്രയും വേഗം പണി പൂർത്തീകരിക്കുക,മലയോരമേഖലയിലെ സാധാരണ ജനങ്ങളുടെ ബാംഗ്ലൂരിലേക്കുള്ള യാത്ര ക്ലേശം പരിഹരിക്കുന്നതിനായി മാനന്തവാടി -കൊട്ടിയൂർ- കേളകം -പേരാവൂർ -ഇരിട്ടി വഴി ബാംഗ്ലൂർക്ക് കെഎസ്ആർടിസിയുടെ രാത്രി യാത്ര സൗകര്യം ഏർപ്പെടുത്തുക.
നെടുമ്പൊയിൽ പേരാവൂർ ഇരിട്ടി റോഡ് നവീകരണം എത്രയും വേഗം പൂർത്തീകരിക്കുക, തൊണ്ടിയിൽ -കൊളക്കാട് - രാജമുടി- പൂവത്തും ചോല -കേളകം റോഡ് വീതി കൂട്ടി മെക്കാഡം ടാറിങ് നടത്തി നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ കേരള സർക്കാരിന്റെ മുൻഗണനാക്രമത്തിൽ എത്തിക്കുന്നതിനായുള്ള വിവിധ പ്രമേയങ്ങൾ യോഗം ഐകകണ്ഠേന പാസാക്കി. യോഗത്തിൽ ലിസ്സി ജോസഫ്, ബെന്നി തോമസ്, സണ്ണി സിറിയക്ക് പൊട്ടയ്ക്കൽ,
പൂക്കോത്ത് അബൂബക്കർ, വിജയൻ മനങ്ങാടൻ, ഷഫീർ ചെക്യാട്ട്, ജോണി ആമക്കാട്ട്, സന്തോഷ് ജോസഫ് മണ്ണാർകുളം, ചാക്കോ തൈക്കുന്നേൽ,നമേഷ് കുമാർ പി,ഡോ. ട്രീസാ പോൾ, സിസ്സിലി കണ്ണന്താനം,ശരത് ചന്ദ്രൻ, സി ജെ മാത്യു, പി പി മുസ്തഫ, ജിജോ ആന്റണി, സുഭാഷ് ബാബു സി, പാൽ ഗോപാലൻ, തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments