തേക്കടിയിൽ വന്യജീവി വാരാഘോഷത്തിന്റെ പന്തൽ തകർന്നുവീണു; നാല് പേർക്ക് പരിക്ക്

 



ഇടുക്കി: തേക്കടിയിൽ വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിക്കായി ഒരുക്കിയ പന്തൽ തകർന്നുവീണ് നാല് പേർക്ക് പരിക്ക്. മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കും ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനുമാണ് പരിക്കേറ്റത്.

വനം മന്ത്രി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത സംസ്ഥാനതല ഉദ്ഘാടന പരിപാടി അവസാനിച്ചതിന് ശേഷമാണ് പന്തൽ തകർന്നുവീണത്. അപകടസമയത്ത് പന്തലിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments