കണിച്ചാർ : എസ്.ഐ.ആർ ക്രമക്കേട് ആരോപിച്ച് ഡൽഹിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടത്തിയ സമരത്തിന് നേരെ ഡൽഹി പോലീസിന്റെ നടപടിയിലും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണിച്ചാർ ടൗണിൽ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, മുൻ ജില്ലാ പഞ്ചായത്ത് അംഗം സണ്ണി മേച്ചേരി, മണ്ഡലം വൈസ് പ്രസിഡന്റ് ദാമോദരൻ തിട്ടയിൽ, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് സിനോ ജോസ്, സേവിച്ചൻ വള്ളോക്കാരി, സജീവൻ പാലപ്പിള്ളിൽ, ആദിവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി സിന്ധു ചിറ്റേരി, പഞ്ചായത്ത് മെമ്പർമാരായ ജിബിൻ ജെയ്സൺ തയ്യിൽ , തോമസ് പയ്യപ്പള്ളിൽ, ജിൽസൺ മാത്യു, ലാലി ജോസ് , ഷീബ തോമസ് തുടങ്ങിയവർ പങ്കെടുത്തു.

0 Comments